04:03pm 21 August 2026
NEWS
വാഴപ്പഴത്തിലും രാസവസ്തുക്കൾ; നാല് സംഭരണ കേന്ദ്രങ്ങൾക്കെതിരെ കേസ്
21/08/2026  03:10 PM IST
nila
വാഴപ്പഴത്തിലും രാസവസ്തുക്കൾ; നാല് സംഭരണ കേന്ദ്രങ്ങൾക്കെതിരെ കേസ്

ഉഡുപ്പി: വാഴപ്പഴം കൃത്രിമമായി പഴുപ്പിക്കാനും നിറം നൽകാനും രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഉഡുപ്പിയിൽ നാല് സംഭരണകേന്ദ്രങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷാ വിഭാഗം കേസെടുത്തു. അലേവൂരിലെ വാഴപ്പഴം സംഭരണകേന്ദ്രങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ വാഴപ്പഴങ്ങൾ വേഗത്തിൽ പഴുപ്പിക്കുന്നതിനായി ഉപയോഗിച്ചിരുന്ന രാസവസ്തുക്കളും കൃത്രിമമായി പഴുപ്പിച്ച പഴങ്ങൾക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന ലായനിയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ച വാഴപ്പഴങ്ങളും പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്തു.

കുന്ദാപുര അസിസ്റ്റന്റ് കമ്മിഷണർ രശ്മിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഭരണകേന്ദ്രങ്ങളുടെ ഉടമകൾക്കെതിരെ കേസെടുത്തതിന് പിന്നാലെ വാഴപ്പഴങ്ങളും അവ കടത്താൻ ഉപയോഗിച്ചിരുന്ന വാഹനങ്ങളിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img